< Back
Kerala
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗ്ലാസ്പൊട്ടി മുഖ്യമന്ത്രിക്കു പരുക്ക്തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗ്ലാസ്പൊട്ടി മുഖ്യമന്ത്രിക്കു പരുക്ക്
Kerala

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗ്ലാസ്പൊട്ടി മുഖ്യമന്ത്രിക്കു പരുക്ക്

admin
|
9 March 2018 1:42 PM IST

മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം.കന്നിവോട്ടര്‍മാര്‍ സെല്‍ഫിഎടുക്കാന്‍ തിരക്കുകൂട്ടിയതാണ് അപകടകാരണം....

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗ്ലാസ്പൊട്ടി മുഖ്യമന്ത്രിക്കു പരുക്ക് .മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം.കന്നിവോട്ടര്‍മാര്‍ സെല്‍ഫിഎടുക്കാന്‍ തിരക്കുകൂട്ടിയതാണ് അപകടകാരണം.

എന്ന് സ്വന്തം കന്നിവോട്ടര്‍ എന്ന മുഖാമുഖ പരിപാടിക്ക് ശേഷം സംഘടകര്‍തനെയാണ് മുഖ്യമന്ത്രിക്കും,മഞ്ഞളാംകുഴി അലിക്കുമെപ്പം സെല്‍ഫി എടുക്കാന്‍ കന്നിവോട്ടര്‍മാരെ ക്ഷണിച്ചത്.സെല്‍ഫി എടുക്കുന്ന ഫോട്ടോകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാം എന്നുമാത്രമാണ് സംഘാടകര്‍ വിചാരിച്ചത്.എന്നാല്‍ മുഖ്യമന്ത്രിക്ക്ഒപ്പം സെല്‍ഫി എടുക്കാനുളള അവസരം ന്യൂജന്‍ വോട്ടര്‍മാര്‍ ശരിക്കും ഉപയോഗിച്ചു.കന്നിവോട്ടര്‍മാരുടെ തിക്കിലും തിരക്കിനുമിടയില്‍ ഓഡിറ്റോറിയത്തിന്‍റെ ഗ്ലാസ്പൊട്ടിയതാണ് മുഖ്യമന്ത്രിയുടെ കാലില്‍ കൊണ്ടത്.ഉടന്‍ പൊലീസ് അകന്പടിയോടെ വാഹനം ആശുപത്രിയിലേക്ക്

രോഗിയായി എത്തിയത് മുഖ്യമന്ത്രി ആയതുകൊണ്ടുതനെ ഡോക്റ്റര്‍മാരെല്ലാം ഓടിഎത്തി.പരിശോധനകള്‍ കഴിഞ്ഞ് കാലില്‍ വലിയ കെട്ടുമായിട്ടാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്.കാലിലെ മുറിവുമായി അടുത്ത പരിപാടിയിലേക്ക്.തിരക്കില്‍പൊട്ട് കന്നിവോട്ടര്‍മാര്‍ക്കും ,ചില മുതിര്‍ന്നവര്‍ക്കും പരികേറ്റിട്ടുണ്ട്.ശക്തമായ ന്യൂജനറേഷന്‍ സെല്‍ഫി തെരഞ്ഞെടുപ്പില്‍ ആര്‍കെപ്പം നില്‍കുമെന്ന് കാത്തിരുന്നുകാണാം

Similar Posts