< Back
Kerala
Kerala

ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി

admin
|
13 March 2018 11:03 PM IST

സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം നികുതി ചോര്‍ച്ചയാണ്. 12,608 കോടി രൂപയുടെ നികുതി കുടിശികയാണെന്നും മന്ത്രി...

ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം നികുതി ചോര്‍ച്ചയാണ്. 12,608 കോടി രൂപയുടെ നികുതി കുടിശികയാണെന്നും മന്ത്രി സഭയെ അറിയിച്ചു. നികുതി ചോര്‍ച്ച തടയാന്‍ നടപടികളെടുക്കും.ഇതിനായി തത്സമയ ബില്‍ അപ്‌ലോഡിങ് ഉള്‍പ്പെടെ പന്ത്രണ്ടോളം പദ്ധതികള്‍ ആവിഷ്ക്കരിക്കും.ജിഎസ്ടി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഉത്കണ്ഠയുണ്ട്. കൊച്ചി മെട്രോ മാതൃകയില്‍ വന്‍കിട നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു

Similar Posts