< Back
Kerala
എടിഎം തട്ടിപ്പ്; ഗബ്രിയേല് മരിയന്‍ പൊലീസ് കസ്റ്റഡിയില്‍എടിഎം തട്ടിപ്പ്; ഗബ്രിയേല് മരിയന്‍ പൊലീസ് കസ്റ്റഡിയില്‍
Kerala

എടിഎം തട്ടിപ്പ്; ഗബ്രിയേല് മരിയന്‍ പൊലീസ് കസ്റ്റഡിയില്‍

admin
|
14 March 2018 2:27 PM IST

.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഗബ്രിയേലിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

എ ടി എം തട്ടിപ്പുകേസില് അറസ്റ്റിലായ ഗബ്രിയേല് മരിയനെ ഈ മാസം 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലൂടേതാണ് നടപടി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഗബ്രിയേലിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുംബൈയില്‍, ചെന്നൈ എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടതിനാല്‍ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. ഗബ്രിയേലിനെ നന്ദാവനം പൊലീസ് ക്യാന്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഗബ്രിയേല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘടത്തിലെ അഞ്ചാമന് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ മറ്റ് മൂന്നുപേര് രാജ്യം വിട്ടെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്

Related Tags :
Similar Posts