< Back
Kerala
മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിമന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി
Kerala

മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

Muhsina
|
15 March 2018 11:29 PM IST

ഇന്നു രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേയും ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. ഇന്നു രാവിലെ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേയും ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. ഐസിയുവില്‍ പ്രത്യേക മുറിയും മന്ത്രിക്കായി തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts