< Back
Kerala
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; നാളെ ഹര്‍ത്താല്‍തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; നാളെ ഹര്‍ത്താല്‍
Kerala

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; നാളെ ഹര്‍ത്താല്‍

admin
|
16 March 2018 2:34 AM IST

കയ്പമംഗലത്ത് സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

തൃശ്ശൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. കയ്പമംഗലത്ത് സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് സിപിഎം - ബിജെപി സംഘര്‍ഷമുണ്ടായത്.

കയ്പമംഗലം എടവിലങ്ങിലാണ് സിപിഎം, ബിജെപി സംഘര്‍ഷമുണ്ടായത്. തലയ്ക്ക് മാരകമായി പരിക്കേറ്റ പ്രമോദ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഇടതുമുന്നണിയുടെ ആഹ്ളാദ പ്രകടനത്തിനിടെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ഇഷ്ടിക കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎംകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Similar Posts