< Back
Kerala
തെരുവുനായകള്‍ക്കായി വയനാട്ടില്‍ ഒരു വീട്തെരുവുനായകള്‍ക്കായി വയനാട്ടില്‍ ഒരു വീട്
Kerala

തെരുവുനായകള്‍ക്കായി വയനാട്ടില്‍ ഒരു വീട്

Sithara
|
16 March 2018 11:18 PM IST

തെരുവുനായകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയാല്‍ രണ്ടേക്കര്‍ സ്ഥലം വയനാട്ടില്‍ നല്‍കുമെന്ന് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്.

തെരുവുനായകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയാല്‍ രണ്ടേക്കര്‍ സ്ഥലം വയനാട്ടില്‍ നല്‍കുമെന്ന് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ്. നിലവില്‍ 17 നായകളെ സംഘടന സംരക്ഷിയ്ക്കുന്നുണ്ട്. കണ്‍വീനര്‍ ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നാണ് തെരുവുനായ്ക്കള്‍ക്കുള്ള സ്ഥലം നല്‍കുക.

തെരുവുനായ്ക്കള്‍ക്കായി ഒരു ഭവനമുണ്ട് വയനാട്ടില്‍. തെരുവുനായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളില്‍ താമസിപ്പിയ്ക്കുന്നു. അവയ്ക്ക് വേണ്ടപ്പോള്‍ ഭക്ഷണം നല്‍കും. കുത്തിവെയ്പ്പെടുക്കും. തെരുവിലെ നായ്ക്കളെ സംരക്ഷിയ്ക്കാനുള്ള പദ്ധതി തയ്യാറാക്കിയാല്‍ സ്ഥലം നല്‍കുമെന്നാണ് കൃഷ്ണന്‍കുട്ടിയുടെ വാഗ്ദാനം. തെരുവിലെ നായകള്‍ ആരെയും ഉപദ്രവിക്കില്ലെന്നും അദ്ദേഹം പറയുന്നു. വീടുകളില്‍ വളര്‍ത്തുന്ന നായകളെ തെരുവിലേയ്ക്ക് വിടുമ്പോഴാണ് ഇതുണ്ടാകുന്നത്. വന്ധ്യംകരണം നടത്തുന്നതില്‍ തെറ്റില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

എത്ര നായ്ക്കളെ വേണമെങ്കിലും വര്‍ഷങ്ങളോളം സംരക്ഷിക്കാന്‍ കൃഷ്ണന്‍കുട്ടി തയ്യാറാണ്. വളര്‍ത്തു മകന്‍ നീലും ഇപ്പോള്‍ കൂട്ടിനുണ്ട്. വീടിനു മുകളിലെ പറമ്പില്‍ ഒരു വീടൊരുക്കിയാണ് നായകളെ സംരക്ഷിച്ചു പോരുന്നത്. മുംബൈയില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ച് വയനാട്ടിലേയ്ക്കെത്തിയ ജൂണ്‍ റൊസാരിയോ കൊണ്ടുവന്നതാണ് ഇവിടെയുള്ള കുറച്ച് നായകളെ. ബാക്കിയുള്ളവയെ തെരുവില്‍ നിന്ന് രക്ഷിച്ചെടുത്തതാണ്.

Similar Posts