< Back
Kerala
സഹകരണ സംഘങ്ങളുടെ ഹരജി ഇന്ന് ഹൈകോടതിയില്‍Kerala
സഹകരണ സംഘങ്ങളുടെ ഹരജി ഇന്ന് ഹൈകോടതിയില്‍
|18 March 2018 11:41 PM IST
സഹകരണ സംഘങ്ങളുടെ ബൈലോ ഹാജരാക്കും

നോട്ട് മാറാന്‍ അനുവദിക്കണമെന്ന സഹകരണ ബാങ്കുകളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണസംഘങ്ങള്‍ നല്കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കണിച്ച കോടതി സഹകരണ സംഘങ്ങളോട് ബൈലോ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബൈലോ ഇന്ന് സഹകരണസംഘങ്ങള്‍ ഹാജരാക്കിയേക്കും.
ബാങ്കിംഗ് റെഗുലേഷന്‍ നിയമഭേദഗതി വന്ന 2000 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദേശവും കോടതി സ്വീകരിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമിക സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടു അറിയിച്ചിരുന്നു. റിസര്‍വ് ബാങ്കും ഇതേ നിലപാടാണ് സ്വീകരിച്ചത്.