< Back
Kerala
അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചു; പത്മനാഭസ്വാമിക്ഷേത്രം എക്സി. ഓഫീസര്‍ക്കെതിരെ കേസ്Kerala
അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചു; പത്മനാഭസ്വാമിക്ഷേത്രം എക്സി. ഓഫീസര്‍ക്കെതിരെ കേസ്
|19 March 2018 3:38 PM IST
കെ.എന്‍ സതീഷ് 16 വയര്‍ലെസ് സെറ്റുകള്‍ വാങ്ങി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു
തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീശനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് വാങ്ങി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.
വയര്‍ലെസ് സെറ്റുകള്‍ കണ്ടുകെട്ടാന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി വി ഷെര്‍സി കഴിഞ്ഞ ദിവസം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഭരണസമിതിയുടേയും പൊലീസിന്റെയും അനുമതിയില്ലാതെ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് 16 വയര്‍ലെസ് സെറ്റുകള്‍ വാങ്ങി ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.