< Back
Kerala
കോവളം കൊലപാതകം: പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുകോവളം കൊലപാതകം: പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു
Kerala

കോവളം കൊലപാതകം: പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു

മുഹമ്മദ് കുട്ടി
|
21 March 2018 12:04 AM IST

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍നടന്നത്. ചെന്നൈയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കൂട്ടുപ്രതി ചന്ദ്രനെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതി വിനുവിന്റെ ഭാര്യയും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട മരിയ ദാസന്റെ ഭാര്യ ഷീജക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി.

Related Tags :
Similar Posts