< Back
Kerala
മോദിയുടെയും ബിജെപിയുടെയും വാഗ്ദാനങ്ങളില്‍ വഞ്ചിതരാവരുത്: നിതീഷ് കുമാര്‍മോദിയുടെയും ബിജെപിയുടെയും വാഗ്ദാനങ്ങളില്‍ വഞ്ചിതരാവരുത്: നിതീഷ് കുമാര്‍
Kerala

മോദിയുടെയും ബിജെപിയുടെയും വാഗ്ദാനങ്ങളില്‍ വഞ്ചിതരാവരുത്: നിതീഷ് കുമാര്‍

admin
|
21 March 2018 12:22 PM IST

മോദി കേരളത്തില്‍ നടത്തിയതിനേക്കാള്‍ വലിയ റാലികള്‍ ബിഹാറില്‍ നടത്തിയെങ്കിലും മതേതര മുന്നണിക്ക് അത് തടയാനായെന്നും നിതീഷ് കുമാര്‍ പറഞ്ഞു

നരേന്ദ്രമോദിയുടെയും ബിജെപിയുടേയും വാഗ്ദാനങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍. സമ്പൂര്‍ണ മദ്യനിരോധന വിഷയത്തില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി തടയേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. നരേന്ദ്രമോദി കേരളത്തില്‍ നടത്തിയതിനേക്കാള്‍ വലിയ റാലികള്‍ ബിഹാറില്‍ നടത്തിയെങ്കിലും മതേതര മുന്നണിക്ക് അത് തടയാനായെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

മികച്ച ഭരണം നടത്തിയ യുഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് പറഞ്ഞ നിതീഷ് കുമാര്‍ ഇടതുപക്ഷത്തെക്കുറിച്ച് ഒന്നും പരമാര്‍ശിച്ചില്ല.

Similar Posts