< Back
Kerala
Kerala

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി

Khasida
|
21 March 2018 9:24 PM IST

ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്ന്

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂരഹിതരല്ലാത്ത കേരളം പദ്ധതി തുടരുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.മുന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്ര ആളുകള്‍ക്ക് ഭൂമി നല്‍കിയിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.അടുത്ത അധ്യായനവര്‍ഷം മുതല്‍ സ്കൂള്‍ തുറക്കുന്ന ദിവസം പാഠപുസ്തകള്‍ വിദ്യാര്‍ത്ഥികളുടെ കയ്യിലെത്തിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ ഭരണനേട്ടമായി ഉയര്‍ത്തികാട്ടിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടരാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനം. മുന്‍ സര്‍ക്കാര്‍ 58398 പേര്‍ക്ക് ഭൂമി കൈമാറിയെന്ന് അവകാശവാദം ഉന്നയിക്കുന്പോള്‍ ഭൂമി നല്‍കിയത് 29875 പേര്‍ക്ക് മാത്രമാണന്നും മന്ത്രി പറഞ്ഞു.ഇതില്‍ 1170 കുടുംബങ്ങള്‍ ലഭിച്ച ഭൂമി വാസയോഗ്യമല്ലന്ന് അറിയച്ചതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ ഭൂമി നല്‍കുന്നകാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വരുന്ന അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കയ്യിലെത്തിക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി.മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും ഇനി മുതല്‍ പുസ്തക വിതരണം.

ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടായ കുട്ടികളുടെ കുറവ് എങ്ങനെയുണ്ടായെന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി ചോദ്യത്തോരവേളയില്‍ അറിയിച്ചു.

.

Similar Posts