< Back
Kerala
നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍Kerala
നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍
|22 March 2018 12:47 PM IST
ഫെഡറിക്, ആന്റണി, കാള്‍ട്ടണ്‍, ഹിഷാം എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
കൊച്ചിയിൽസിനിമാ നിർമാതാവിന് നേരെ ഗുണ്ടാ ആക്രമണം. നിർമാതാവ് മഹാ സുബൈറിനെയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയെയുമാണ് പത്തോളം പേർ ചേർന്ന് ആക്രമിച്ചത്. തമ്മനം എടശ്ശേരി മാൻഷൻ ഹോട്ടലിൽ വെച്ചാണ് സംഭവം. ബാറിലുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മഹാസുബൈറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് പിന്നിൽ പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെഡറിക്, ആന്റണി, കാള്‍ട്ടണ്‍, ഹിഷാം എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.