< Back
Kerala
പ്രവേശ പട്ടിക പ്രസിദ്ധീകരിക്കാത്ത ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ്പ്രവേശ പട്ടിക പ്രസിദ്ധീകരിക്കാത്ത ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ്
Kerala

പ്രവേശ പട്ടിക പ്രസിദ്ധീകരിക്കാത്ത ഏഴ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നോട്ടീസ്

Sithara
|
23 March 2018 8:43 PM IST

പ്രവേശം നൽകാത്ത വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കോളജുകൾ ലംഘിച്ചു

ഏഴ് സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് ജെയിംസ് കമ്മിറ്റിയുടെ നോട്ടീസ്. പ്രവേശം നൽകിയ വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് നോട്ടീസ്. പ്രവേശം നൽകാത്ത വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കോളജുകൾ ലംഘിച്ചു. എസ് ആർ, കേരള, എസ് യു ടി, ട്രാവൻകൂർ, അസീസിയ, അൽ അസ്ഹർ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജുകൾക്കാണ് ജെയിംസ് കമ്മിറ്റി നോട്ടീസ് നൽകിയത്.

പ്രവേശ നടപടികളുടെ സുതാര്യത നഷ്ടപ്പെടുത്തുന്നതാണ് കോളജുകളുടെ നടപടിയെന്ന് ജയിംസ് കമ്മിറ്റി വ്യക്തമാക്കി. പട്ടിക ഉടൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ കോളജുകൾക്കെതിരെ നടപടിയെടുക്കുമെന്നും ജയിംസ് കമ്മിറ്റി അറിയിച്ചു.

Similar Posts