< Back
Kerala
Kerala

സംയുക്തസമരം വേണമെന്ന നിലപാടില്‍ ഉറച്ച് ലീഗ്

Ubaid
|
23 March 2018 3:39 PM IST

സഹകരണ ബാങ്ക് സമര വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ അനാവശ്യമാണന്ന നിലപാടാണ് മുസ്ലീംലീഗിന്റേത്

സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ സംയുക്തസമരം വേണമെന്ന നിലപാടില്‍ മുസ്ലീംലീഗ് ഉറച്ച് നില്‍ക്കും. കോണ്‍ഗ്രസിനുള്ളില്‍ എന്ത് പ്രശ്നങ്ങളുണ്ടായാലും നിലപാടില്‍ വിട്ടുവീഴ്ച ചെയ്യേണ്ടന്നാണ് നേതാക്കള്‍ക്കിടയിലുള്ള ധാരണ. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള തര്‍ക്കത്തില്‍ തത്ക്കാലം ഇടപെടേണ്ടന്നും തീരുമാനിച്ചിട്ടുണ്ട്.

സഹകരണ ബാങ്ക് സമര വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ അനാവശ്യമാണന്ന നിലപാടാണ് മുസ്ലീംലീഗിന്റേത്. വിഎം സുധീരിന്റെ എതിര്‍പ്പിന് പിന്നില്‍ പിടിവാശി മാത്രമാണന്ന വിലയിരുത്തലിലാണ് നേതാക്കള്‍. ഈ സാഹചര്യത്തില്‍ എന്തക്കെ പ്രശ്നങ്ങളുണ്ടായാലും സംയുക്ത സമരമെന്ന നിലപാടില്‍ ലീഗ് ഉറച്ച് നില്‍ക്കും. ബി.ജെ.പിക്കെതിരെ ഒന്നിച്ച് നീങ്ങണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന വിശദീകരണമാണ് ലീഗ് നേത്യത്വം നല്‍കുക. നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടേണ്ടന്നാണ് തീരുമാനം. പ്രശ്നം മുന്നോട്ട് പോയാല്‍ പറയേണ്ട കാര്യങ്ങള്‍ തുറന്ന് ‌പറയുകയും ചെയ്യും. അതേസമയം സംയുക്തസമരമെന്ന ആശയം മുന്നോട്ട് വെച്ചത് പികെ കുഞ്ഞാലിക്കുട്ടിയാണന്ന അഭിപ്രായം സുധീരനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. മുസ്ലീംലീഗിന്റെ താത്പര്യത്തോട് രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും വഴങ്ങിയെന്ന സന്ദേശം മറ്റ് നേതാക്കള്‍ക്ക് നല്‍കി അവരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളാണ് സുധീരനെ അനുകൂലിക്കുന്നവര്‍ ഇനി നടത്തുക.

Similar Posts