< Back
Kerala
മഞ്ചേരിയില്‍ ബസ്സ് ജീവനക്കാര്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുമഞ്ചേരിയില്‍ ബസ്സ് ജീവനക്കാര്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു
Kerala

മഞ്ചേരിയില്‍ ബസ്സ് ജീവനക്കാര്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

admin
|
23 March 2018 9:04 PM IST

ബസ്സ് ജീവനകാരനായ മുഹമ്മദ് ജുവൈസാണ് കൊലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

ബസ്സ് ജീവനക്കാര്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മഞ്ചേരി പുതിയ ബസ്സ് സ്റ്റാന്‍റിലാണ് സംഭവം. ബസ്സ് ജീവനകാരനായ മുഹമ്മദ് ജുവൈസാണ് കൊലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

കരുവാരകുണ്ട്- മഞ്ചേരി റൂട്ടില്‍ ഓടുന്ന പീപ്പിള്‍ എന്ന ബസ്സിലെ ജീവനകാരനാണ് ജുവൈസ്. ബസ്സ് പുറപെടുന്ന സമയത്തെചെല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.

ജുവൈസിന്റെ സഹോദരന്റെ ബസില്‍ തന്നെയാണ് ജുവൈസ് ചെക്കറായി ജോലിചെയ്യുന്നത്. മഞ്ചേരി കരുവാരകുണ്ട് റൂട്ടില്‍ ഓടുന്ന കിങ്സ് ബസ്സിലെ ജീവനകാരുമായാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കം കയ്യാങ്കളിയാവുകയും മരിക്കുകയുമാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

മലപ്പുറം വളളുവമ്പ്രം സ്വദേശിയാണ് മരിച്ച ഉവൈസ്. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

Similar Posts