< Back
Kerala
Kerala
കുമ്മനത്തിന്റെ വിമോചന യാത്രക്ക് ഇന്ന് തുടക്കം
|25 March 2018 4:04 AM IST
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാവും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാവും. കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന വിമോചന യാത്ര രാവിലെ 10.30ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.
എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യത്തിലാണ് ബിജെപി വിമോചനയാത്ര നടത്തുന്നത്. സിനിമാ താരം സുരേഷ് ഗോപി പ്രതിജ്ഞ ചൊല്ലും. കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ ചടങ്ങില്‍ പങ്കെടുക്കും. ഇരുമുന്നണികളില്‍ നിന്നും കേരളത്തെ മോചിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു. യാത്ര 140 നിയമസഭാ മണ്ഡലങ്ങളിലും പ്രയാണം നടത്തി അടുത്ത മാസം 10ന് തിരുവനന്തപുരത്ത് സമാപിക്കും.