< Back
Kerala
ഫിറോസിന്റെ നിയമനം ക്രമവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതിKerala
ഫിറോസിന്റെ നിയമനം ക്രമവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതി
|25 March 2018 7:13 PM IST
സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ തദ്ദേശ വകുപ്പില്‍ നിയമനം നല്‍കിയത് ക്രമവിരുദ്ധമായെന്ന് കണ്ടെത്തല്‍.
സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ തദ്ദേശ വകുപ്പില്‍ നിയമനം നല്‍കിയത് ക്രമവിരുദ്ധമായെന്ന് കണ്ടെത്തല്‍. യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിസഭ ഉപസമിതിയുടേതാണ് കണ്ടെത്തല്‍. സാമുദായിക സംഘടനകള്‍ക്ക് പന്ത്രണ്ട് കോളജുകള്‍ അനുവദിച്ചതും തെറ്റായ നടപടിയാണെന്ന് ഉപസമിതി വിലയിരുത്തി. വിദ്യാഭ്യാസ മേഖലയിലെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എകെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉപസമിതി ഈ മാസം 12, 13, 14 തീയതികളില്‍ വീണ്ടും യോഗം ചേരും.