< Back
Kerala
വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല; ഉണ്ണിത്താനെതിരെ മുരളീധരന്‍വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല; ഉണ്ണിത്താനെതിരെ മുരളീധരന്‍
Kerala

വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല; ഉണ്ണിത്താനെതിരെ മുരളീധരന്‍

Sithara
|
26 March 2018 4:25 PM IST

പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി അധ്യക്ഷനാണ് പറയേണ്ടതെന്നും കെ മുരളീധരന്‍

രാജ്മോഹന്‍ ഉണ്ണിത്താനെ വിമര്‍ശിച്ച് കെ മുരളീധരന്‍. വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി അധ്യക്ഷനാണ് പറയേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ച തുറന്ന് കാണിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന കെ മുരളീധരന്റെ വിമര്‍ശത്തെ തുടര്‍ന്നാണ് വിവാദം. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനാണ് മുരളിയുടെ ശ്രമമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. മുരളീധരനെതിരെ അച്ചടക്ക നടപടി വേണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തുടര്‍ന്നാണ് മുരളീധരന്റെ പ്രതികരണം.

Similar Posts