< Back
Kerala
കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമമെന്ന് കോടിയേരികേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമമെന്ന് കോടിയേരി
Kerala

കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമമെന്ന് കോടിയേരി

Subin
|
26 March 2018 11:01 AM IST

കോഴിക്കോട് ജില്ലയിലെ ജനജാഗ്രതാ യാത്രയുടെ പര്യടനം പൂര്‍ത്തിയായി...

കേരള സര്‍ക്കാറിനെ അസ്ഥിരപെടുത്താനാണ് ബിജെപി ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനജാഗ്രതാ യാത്രക്ക് കോഴിക്കോട് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ ജനജാഗ്രതാ യാത്രയുടെ പര്യടനം പൂര്‍ത്തിയായി.

കേരളത്തെ കലാപ ഭൂമിയാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. കേരള സര്‍ക്കാറിനെ പിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ലൌ ജിഹാദ് സംഭവം രാജ്യത്തെ മുസ്ലീംകള്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ ഉത്തമ ഉദാഹരണമാണ്.സ്വര്‍ണ കടത്തുകേസിലെ പ്രതിയുടെ വാഹനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചത് വിവിദമായിരുന്നു.എന്നാല്‍ കോഴിക്കോട് ജില്ലയിലെ ജാഥയുടെ സമാപന യോഗത്തില്‍ വിവാദ വിഷയങ്ങളെന്നും പരാമര്‍ശിക്കാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചത്.

Similar Posts