< Back
Kerala
സൗമ്യവധക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റസൗമ്യവധക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ
Kerala

സൗമ്യവധക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

Subin
|
30 March 2018 10:02 PM IST

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കേസ് ഏല്‍പിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന അഭിഭാഷകനായ ബി എ ആളൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

സൗമ്യ വധക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതി ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധവും സാമ്പത്തിക സ്രോതസ്സുമാണ് അന്വേഷിയ്ക്കുക. ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബിഎ ആളൂരിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കേസ് ഏല്‍പിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന അഭിഭാഷകനായ ബി എ ആളൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുകള്‍ പ്രത്യേക സംഘം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മയക്കുമരുന്ന് മാഫിയ ബന്ധവും സാമ്പത്തിക സ്രോതസ്സും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. അന്വേഷണസംഘത്തിലുള്ളവരെ നാളെ തീരുമാനിക്കും. മുംബൈ പോലീസുമായി സഹകരിച്ചായിരിക്കും അന്വേഷണം.

ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന വേളയില്‍ പുതിയ അന്വേഷണം നിര്‍ണ്ണായകമാകും.

Related Tags :
Similar Posts