< Back
Kerala
ജന്മഭൂമിയില്‍ സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ച് മോദിജന്മഭൂമിയില്‍ സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ച് മോദി
Kerala

ജന്മഭൂമിയില്‍ സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ച് മോദി

admin
|
30 March 2018 3:37 PM IST

ജന്‍മഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് മോദി സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ചത്.

വിവാദമായ സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്‍മഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് മോദി സൊമാലിയ പരാമര്‍ശം ആവര്‍ത്തിച്ചത്. കേരളത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക്, സൊമാലിയയിലേക്കാള്‍ പരിതാപകരമാണെന്ന് ലേഖനത്തില്‍ മോദി പറയുന്നു.

'ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഇവിടുത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക്, സൊമാലിയയിലേക്കാള്‍ പരിതാപകരമാണ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് അത്യന്തം വേദനാജനകമായ ഒരു ചിത്രം കാണാനിടയായി. കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന, അവരുടെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. അതിന്ന് കേരളത്തിന് അപമാനമായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു'. - നാളേക്കുവേണ്ടി എന്‍ഡിഎക്കൊപ്പം എന്ന തലക്കെട്ടില്‍ ജന്മഭൂമിയില്‍ പ്രസദ്ധീകരിച്ച ലേഖനത്തിലാണ് മോദിയുടെ നിരീക്ഷണം.

Similar Posts