< Back
Kerala
കതിരൂര്‍ മനോജ് വധക്കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജികതിരൂര്‍ മനോജ് വധക്കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി
Kerala

കതിരൂര്‍ മനോജ് വധക്കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

Subin
|
31 March 2018 4:16 PM IST

ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. ഇതില്‍ മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

കതിരൂര്‍ മനോജ് വധക്കേസിന്റെ നടപടി ക്രമങ്ങള്‍ തമിഴ്നാട്ടിലേക്കോ ഇതര സംസ്ഥാനങ്ങളിലേക്കോ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. ആര്‍എസ്എസ് നേതാവ് ശശിധരനാണ് ഹരജി നല്‍കിയത്. ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. ഇതില്‍ മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

Similar Posts