< Back
Kerala
Kerala

ഐഎസ് ബന്ധമാരോപിച്ച് കുറ്റ്യാടി സ്വദേശികളുടെ അറസ്റ്റ്; വിശ്വസിക്കാനാകാതെ നാട്ടുകാര്‍

Alwyn K Jose
|
1 April 2018 3:48 AM IST

ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ സമീപവാസികളായ രണ്ടു പേര്‍ അറസ്റ്റിലായതിന്റെ അമ്പരപ്പിലാണ് കോഴിക്കോട് കുറ്റ്യാടിയിലെ നാട്ടുകാര്‍.

ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ സമീപവാസികളായ രണ്ടു പേര്‍ അറസ്റ്റിലായതിന്റെ അമ്പരപ്പിലാണ് കോഴിക്കോട് കുറ്റ്യാടിയിലെ നാട്ടുകാര്‍. ബന്ധുക്കള്‍ കൂടിയായ വളയന്നൂര്‍ ജസീമിനേയും റംഷാദിനെയുമാണ് എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നാട്ടുകാരുമായി ഇവര്‍ക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

കണ്ണൂരിലെ കനകമലയില്‍ വെച്ചാണ് മറ്റു നാലു പേര്‍ക്കൊപ്പം കുറ്റ്യാടി സ്വദേശി എന്‍കെ ജാസിമിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തുത്. തൊട്ടുപിറകെ കുറ്റ്യാടിയിലെത്തി റംഷാദിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തില്‍‌ കൈയ്യിന് മുറിവേറ്റ് ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് റംഷാദ് പിടിയിലായത്. വീടിനടുത്ത് പിതാവ് നടത്തുന്ന കടയിലാണ് റംഷാദ് ജോലി ചെയ്യുന്നത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ ഇരുവരും അറസ്റ്റിലായ‌െന്ന കാര്യം നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. അറസ്റ്റിന് ശേഷം ഇരുവരുടേയും വീടുകള്‌‍‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

Similar Posts