< Back
Kerala
Kerala

ലീഗ് ഫാസിസത്തിനെതിരെ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം: എം ബി ഫൈസല്‍

Sithara
|
1 April 2018 4:42 AM IST

ലീഗ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഫാസിസത്തിനെതിരെ സംസാരിച്ചാല്‍ ജനങ്ങളത് വിശ്വസിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍.

മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഫാസിസത്തിനെതിരെ സംസാരിച്ചാല്‍ ജനങ്ങളത് വിശ്വസിക്കില്ലെന്ന് മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍. ജില്ലയുടെ വികസനത്തിനായി കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ലെന്നും മീറ്റ് ദി പ്രസില്‍ ഫൈസല്‍ പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന വര്‍ഗീയത തന്നെയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് എം ബി ഫൈസല്‍ പറഞ്ഞു. ഫാസിസത്തിനെതിരെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയങ്ങള്‍. അത് മലപ്പുറത്തും തുടരുമെന്ന് ഫൈസല്‍ പറഞ്ഞു.

മലപ്പുറത്തിന് സംസ്ഥാന ബജറ്റില്‍ നല്ല പരിഗണന ലഭിച്ചു. പ്രവാസികള്‍ക്ക് വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഫൈസല്‍ പറഞ്ഞു. പുതിയ വോട്ടര്‍മാരിലുള്ള വലിയ പ്രതീക്ഷയും ഫൈസല്‍ പങ്കുവെച്ചു.

Similar Posts