< Back
Kerala
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞ് കിടക്കുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരംസ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞ് കിടക്കുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം
Kerala

സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞ് കിടക്കുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം

Jaisy
|
1 April 2018 1:11 PM IST

ഓണക്കാലത്ത് ബോണസ് നല്‍കാതിരിക്കാനാണ് ഫാക്ടറികള്‍ സ്വാകാര്യ മുതലാളിമാര്‍ അടച്ചിട്ടിരിക്കുന്നതെന്നതെന്ന് ആരോപിച്ചാണ് സമരം

സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞ് കിടക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഫാക്ടറികള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഓണക്കാലത്ത് ബോണസ് നല്‍കാതിരിക്കാനാണ് ഫാക്ടറികള്‍ സ്വാകാര്യ മുതലാളിമാര്‍ അടച്ചിട്ടിരിക്കുന്നതെന്നതെന്ന് ആരോപിച്ചാണ് സമരം.

നാനൂറിലധികം വരുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളാണ് മാസങ്ങളായി അടഞ്ഞ് കിടക്കുന്നത്. ഇത് മൂലം പതിനായിരത്തലധികം വരുന്ന തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ ഇഎസ്‌ഐ അടക്കമുള്ള ആനുകൂല്യങ്ങള്‍ നഷ്ട്ടമായിരുന്നു. കാഷ്യൂ കോര്‍പ്പറേഷന്‍ പാക്ടറികള്‍ തുറന്ന സാഹചര്യത്തില്‍ സ്വകാര്യ മുതലാളിമാര്‍ കൂടി ഓണത്തിന് മുന്‍പ് ഫാക്ടറി തുറക്കുമെന്ന് തൊഴിലാളികള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രി ജെ. മേഴ്‌സിക്കുട്ടി താക്കീത് വരെ അവഗണിച്ചാണ് സ്വാകാര്യമുതലാളിമാര്‍ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഓണത്തിന് ബോണസ് നല്‍കാതിരിക്കാനാണ് ഫാക്ടരികള്‍ തുറക്കാത്തതെന്നാണ് തൊഴിലാളികളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാലര സമരത്തിലേക്ക തൊഴിലാളികള്‍ നീങ്ങിയിരിക്കുന്നത്. എല്ലാ ഫാക്ടറികള്‍ക്കും മുന്നില്‍ തൊഴിലാളികള്‍ ഇന്ന മുതല്‍ കഞ്ഞിവെപ്പ് സമരം ആരംഭിക്കും. സിഐടിയു അടക്കമുളള ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

Similar Posts