< Back
Kerala
സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കമായിസിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
Kerala

സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Subin
|
3 April 2018 7:48 PM IST

ജില്ലാ സമ്മേളനങ്ങളിലൂടെ തെരഞ്ഞെടുത്തവരും സംസ്ഥാന യൂണിയനുകളുടെ പ്രതിനിധികളുമടക്കും 555 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു..

സിഐടിയു സംസ്ഥാന സമ്മേളനത്തിന് പാലക്കാട് തുടക്കമായി. രാവിലെ 9.30 ന് സമ്മേളന നഗരിയില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത് തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില് അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭനും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം മറ്റന്നാള്‍ വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാാടനം ചെയ്യും. ജില്ലാ സമ്മേളനങ്ങളിലൂടെ തെരഞ്ഞെടുത്തവരും സംസ്ഥാന യൂണിയനുകളുടെ പ്രതിനിധികളുമടക്കും 555 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Tags :
Similar Posts