< Back
Kerala
Kerala

പൊലീസ് സ്റ്റേഷനുകളില്‍ ഇനി ഇടിമുറിക്ക് പകരം ഇ-മുറി

admin
|
3 April 2018 7:51 AM IST

എയര്‍കണ്ടീഷന്‍ ചെയ്ത മുറി.പ്രതിയും പൊലീസ് ഉദ്യോഗസ്ഥരും റൂമിലേക്ക് കയറുന്നത് മുതലുള്ള ദ്യശ്യങ്ങള്‍ മുഴുവന്‍ സമയവും റെക്കോഡ്.മൈക്ക് പിടിപ്പിച്ച മേശയുടെ ഒരു വശത്ത് ഉദ്യോഗസ്ഥനും മറുവശത്ത് പ്രതിയും ഇരിക്കും...

പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയും അസഭ്യവര്‍ഷവും ഇനിമുതല്‍ പഴങ്കഥ. ഇടിമുറി കള്‍ക്കുപകരം ആധുനിക സംവിധാനങ്ങളുള്ള ഇ-മുറി കളിലായിരിക്കും ഇനി മുതല്‍ ചോദ്യം ചെയ്യല്‍.സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.

എയര്‍കണ്ടീഷന്‍ ചെയ്ത മുറി.പ്രതിയും പൊലീസ് ഉദ്യോഗസ്ഥരും റൂമിലേക്ക് കയറുന്നത് മുതലുള്ള ദ്യശ്യങ്ങള്‍ മുഴുവന്‍ സമയവും റെക്കോഡ്.മൈക്ക് പിടിപ്പിച്ച മേശയുടെ ഒരു വശത്ത് ഉദ്യോഗസ്ഥനും മറുവശത്ത് പ്രതിയും ഇരിക്കും.വണ്‍വേ മിറര്‍ ഉപയോഗിച്ച് മുറി വേര്‍തിരിച്ചതിനാല്‍ മറുഭാഗത്ത് നടക്കുന്നതൊന്നും പ്രതി അറിയില്ല.ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് പുറത്തെ മുറിയിലിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാനുണ്ടങ്കില്‍ വേഗത്തില്‍ നല്‍കാന്‍ കഴിയും.ഇവിടെ റെക്കോഡ് ചെയ്യുന്നതൊന്നും ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്നതാണ് വലിയ പ്രത്യേകത

സംസ്ഥാനത്തെ പത്തൊന്പത് പൊലീസ് ജില്ലകളിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വരും ദിവസങ്ങളില്‍ സജ്ജമാക്കും.ചോദ്യംചെയ്യുമ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണം ഇതിലൂടെ ഒഴിവാക്കാനാകുമെന്നതാണ് പോലീസിന് നേട്ടം.ഒപ്പം ശാസ്ത്രീയമായ ചോദ്യം ചെയ്യുന്നതിനാല്‍ പ്രതികളെ വേഗത്തില്‍ കുടുക്കാമെന്നും കണക്ക് കൂട്ടുന്നു

Related Tags :
Similar Posts