< Back
Kerala
പീഡനശ്രമക്കേസില്‍ പ്രതിക്ക് കോടതി ഏഴ് വര്‍ഷം  തടവും 30500രൂപ പിഴയുംപീഡനശ്രമക്കേസില്‍ പ്രതിക്ക് കോടതി ഏഴ് വര്‍ഷം തടവും 30500രൂപ പിഴയും
Kerala

പീഡനശ്രമക്കേസില്‍ പ്രതിക്ക് കോടതി ഏഴ് വര്‍ഷം തടവും 30500രൂപ പിഴയും

Subin
|
3 April 2018 2:37 PM IST

തലശേരി കുയ്യാലി റെയില്‍വെ സ്റ്റേഷന് സമീപം ട്രയിനിറങ്ങി സ്കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയെ സെല്‍വരാജ് കടന്ന് പിടിച്ച് ....

കണ്ണൂര്‍ തലശേരിയില്‍ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കോടതി ഏഴ് വര്‍ഷത്തെ കഠിന തടവും 30500രൂപ പിഴയും വിധിച്ചു.തമിഴ്നാട് സേലം മാരിയമ്മന്‍ കോവില്‍ സ്വദേശി സെല്‍വരാജിനാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

2011 സെപ്തംബര്‍ ഇരുപതിനായിരുന്നു സംഭവം. തലശേരി കുയ്യാലി റെയില്‍വെ സ്റ്റേഷന് സമീപം ട്രയിനിറങ്ങി സ്കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയെ സെല്‍വരാജ് കടന്ന് പിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

Similar Posts