< Back
Kerala
സ്വാശ്രയ പ്രവേശം; യൂത്ത് കോണ്‍ഗ്രസ് നിരാഹാരം ആറ് ദിവസം പിന്നിട്ടുസ്വാശ്രയ പ്രവേശം; യൂത്ത് കോണ്‍ഗ്രസ് നിരാഹാരം ആറ് ദിവസം പിന്നിട്ടു
Kerala

സ്വാശ്രയ പ്രവേശം; യൂത്ത് കോണ്‍ഗ്രസ് നിരാഹാരം ആറ് ദിവസം പിന്നിട്ടു

Jaisy
|
6 April 2018 4:03 AM IST

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റുമാണ് നിരാഹാരം നടത്തുന്നത്

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റുമാണ് നിരാഹാരം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മുന്നില്‍ ശയന പ്രദക്ഷിണം നടത്തി. എഐസിസി അംഗവും കേരളത്തിന്റെ ചുമതലയുമുളള ദീപക് ബാബരിയ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

Similar Posts