< Back
Kerala
Kerala
മലപ്പുറത്ത് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നമായി
|5 April 2018 10:40 PM IST
ഒമ്പത് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. ഒമ്പത് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് കോണിയാണ് ചിഹ്നം. ഇടത് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന് അരിവാള്‍ ചുറ്റിക നക്ഷത്രം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം താമര. ബാക്കിയുള്ളത് ആറ് സ്വതന്ത്രരാണ്.
അഡ്വ. പിപിഎ സഗീറിന് ലഭിച്ച ചിഹ്നം ടെലിവിഷന്‍. കുഞ്ഞാലിക്കുട്ടിയുടെ അപരനായ കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കരയുടെ ചിഹ്നം അലമാരയാണ്. എം ബി ഫൈസലിന്റെ അപരന്‍ മുഹമ്മദ് ഫൈസലിന് പായ് വഞ്ചിയും മനുഷ്യനുമാണ് ചിഹ്നം. മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മുഹമ്മദ് മുസ്ലിയാര്‍ക്ക് മോതിരവും എ കെ ഷാജിക്ക് ഓട്ടോറിക്ഷയും കെ ഷാജിമോന് കുടവും ചിഹ്നമായി അനുവദിച്ചു.