< Back
Kerala
കാസര്‍കോട് സുരേഷ് ഗോപിയുടെ റോഡ് ഷോകാസര്‍കോട് സുരേഷ് ഗോപിയുടെ റോഡ് ഷോ
Kerala

കാസര്‍കോട് സുരേഷ് ഗോപിയുടെ റോഡ് ഷോ

admin
|
5 April 2018 10:57 PM IST

എന്‍ഡിഎ ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിനിമാ താരം സുരേഷ് ഗോപി റോഡ്ഷോ നടത്തി

എന്‍ഡിഎ ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിനിമാ താരം സുരേഷ് ഗോപി റോഡ്ഷോ നടത്തി. മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന ഈ മണ്ഡലങ്ങളില്‍ എന്ത് വിലകൊടുത്തും വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ സുരേഷ് ഗോപി പ്രചാരണത്തിനെത്തുന്നത് ഇത് രണ്ടാം തവണയാണ്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ സുരേഷ് ഗോപി എത്തിയിരുന്നു. സുരേഷ് ഗോപി പങ്കെടുത്ത കണ്‍വെന്‍ഷനില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. പൊതുസമ്മേളനങ്ങളില്‍ ജനപങ്കാളിത്തം കുറയുന്നത് കാരണം പ്രസംഗങ്ങളില്ലാത്ത റോഡ് ഷോകള്‍ നടത്താനാണ് സംഘ് പരിവാറിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ.

ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് മത്സരിക്കുന്ന ഉദുമ മണ്ഡലത്തിലായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ റോഡ് ഷോ. റോഡ് ഷോ കാണാന്‍ നിരവധി പേരാണ് എത്തിയത്. തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തിലും കാസര്‍കോട് മണ്ഡലത്തിലെ കസബ കടപ്പുറത്തും സുരേഷ് ഗോപി റോഡ് ഷോ നടത്തി. മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെടുത്തിയായിരുന്നു റോഡ് ഷോ.

Similar Posts