< Back
Kerala
Kerala

കള്ളവോട്ടിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കെ സുധാകരനെതിരെ കേസെടുത്തു

admin
|
6 April 2018 5:07 AM IST

ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ പോലീസാണ് കേസെടുത്തത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍......

കള്ളവോട്ടിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കെ സുധാകരനെതിരെ കേസെടുത്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ പോലീസാണ് കേസെടുത്തത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ സുധാകരന്‍ പരസ്യമായി കള്ളവോട്ടിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം. കളനാട് നടന്ന യുഡിഎഫിന്റെ കുടുംബയോഗത്തില്‍ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

മണ്ഡലത്തില്‍ കള്ളവോട്ടിനും കലാപത്തിനുള്ള ആഹ്വാനമാണ് കെ സുധാകരന്‍ നടത്തുന്നതെന്ന് എല്‍‍‍ഡിഎഫ് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ കോടതിയെ സമീപിച്ചു. പരാതി സ്വീകരിച്ച ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുധാകരനെതിരെ കേസെടുക്കാന്‍ ബേക്കല്‍ പോലീസിനോട് നിര്‍ദ്ദേശിച്ചു.

Similar Posts