< Back
Kerala
മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചുKerala
മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
|6 April 2018 9:06 PM IST
പഴുവില്‍ സ്വദേശി ജിത്ത് ആണ് മരിച്ചവരില്‍ ഒരാള്‍
തൃശൂര്‍, മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പഴുവില്‍ സ്വദേശി ജിത്ത് ആണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ വഴിയാത്രക്കാരാണ് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിന്റെ പിന്‍സീറ്റില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍നിന്ന് മറ്റൊരു മൃതദേഹംകൂടി കണ്ടെത്തിയത്. കാറിനുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.