< Back
Kerala
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത തൂങ്ങി മരിച്ചനിലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത തൂങ്ങി മരിച്ചനിലയില്‍ 
Kerala

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത തൂങ്ങി മരിച്ചനിലയില്‍ 

Subin
|
6 April 2018 6:39 AM IST

ആത്മഹത്യയ്ക്ക് കാരണം ചികിത്സിക്കാന്‍ പണമില്ലാത്തതാണെന്ന് ബന്ധുക്കാള്‍ പറയുന്നു.

കാസര്‍കോട് ബെള്ളൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കളേരി വീട്ടിലെ രാജി വിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണം ചികിത്സിക്കാന്‍ പണമില്ലാത്തതാണെന്ന് ബന്ധുക്കാള്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ബെള്ളൂര്‍ കളേരി വീട്ടിലെ രാജി വിയെ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കടുത്ത അസുഖബാധിതയായ രാജിക്ക് ആഴ്ചയില്‍ ചികിത്സയ്ക്കും മരുന്നിനും മാത്രമായി 2000 ത്തോളം രൂപചെലവ് വരുന്നുണ്ട്. കൂലിപ്പണിക്കാരായ ഇവരുടെ കുടുംബത്തിന് ഈ ചിലവ് താങ്ങാനാവുന്നില്ല.

സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജിക്ക് 1200 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ദുരിത ബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പലര്‍ക്കും ആവശ്യത്തിനുള്ള മരുന്ന് പോലും ലഭിക്കുന്നില്ലെന്നാണ് ദുരിതബാധിതരുടെ ആരോപണം.

Related Tags :
Similar Posts