< Back
Kerala
ബ്ലേഡ് മാഫിയക്കെതിരെ സമരം ചെയ്ത 90കാരിയുടെ കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണംബ്ലേഡ് മാഫിയക്കെതിരെ സമരം ചെയ്ത 90കാരിയുടെ കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം
Kerala

ബ്ലേഡ് മാഫിയക്കെതിരെ സമരം ചെയ്ത 90കാരിയുടെ കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം

Jaisy
|
6 April 2018 7:34 AM IST

വീട്ടില്‍ കടന്ന് കയറിയ ബ്ലേഡ് മാഫിയ സംഘത്തിലുള്‍പ്പെട്ട ചിത്തിര ഷൈജു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചു

കൊല്ലം ഏരൂരില്‍ ബ്ലേഡ് മാഫിയക്കെതിരെ സമരം ചെയ്ത 90 കാരിയുടെ കുടുംബത്തിന് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണം. വീട്ടില്‍ കടന്ന് കയറിയ ബ്ലേഡ് മാഫിയ സംഘത്തിലുള്‍പ്പെട്ട ചിത്തിര ഷൈജു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചു. കുടുബത്തെ നിലത്തിട്ട് ചിവിട്ടുകയും ചെയ്തു. ചിത്തിര ഷൈജു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. തടയാനെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ചിത്തിര ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ കാപ്പാ കേസില്‍ ഉള്‍പ്പെടുത്തി ഷൈജുവിനെ നാടു കടത്തിയിരുന്നു. കുടുബത്തിന്റെ വസതി ബ്ലേഡ് മാഫിയ തട്ടിയെടുത്ത വാര്‍ത്ത മീഡിയവണാണ് പുറത്ത് വിട്ടത്.

Related Tags :
Similar Posts