< Back
Kerala
മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സമയങ്ങളില്‍ മാറ്റംമസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സമയങ്ങളില്‍ മാറ്റം
Kerala

മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സമയങ്ങളില്‍ മാറ്റം

admin
|
8 April 2018 6:12 PM IST

മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടെക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാന സമയങ്ങളില്‍ മാറ്റം.‌..

മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടെക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാന സമയങ്ങളില്‍ മാറ്റം. ഒമാന്‍ എയറിന്റെ സമയം ശനിയാഴ്ച മുതലും എയര്‍ഇന്ത്യ എക്സ്‍പ്രസിന്റെ സമയം ഞായറാഴ്ച മുതലുമാണ് മാറുന്നത്.

നിലവില്‍ പുലര്‍ച്ചെ 4.25ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ഒമാന്‍ എയര്‍ നാളെ മുതല്‍ പുലര്‍ച്ചെ 2.20നാകും പുറപ്പെടുക. രാവിലെ പത്തു മണിക്ക് കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് പുറപ്പെട്ടിരുന്ന വിമാനം 8.30 നുമാകും പുറപ്പെടുക. നിലവില്‍ പകല്‍ സമയത്ത് പുറപ്പെട്ടിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയം രാത്രിയിലേക്കാണ് മാറ്റിയത്. കോഴിക്കോട് നിന്ന് രാവിലെ 11.00ന് പുറപ്പെട്ടിരുന്ന വിമാനം ഞായറാഴ്ച മുതല്‍ രാത്രി 11.50നാകും പുറപ്പെടുക.

പുലര്‍ച്ചെ 1.45ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന വിമാനം പുലര്‍ച്ചെ 2.45ന് കോഴിക്കോട്ടേക്ക് തിരിച്ച് പോകും. നിലവില്‍ വൈകുന്നേരം 3.10നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് പോകുന്നത്. ഒക്ടോബര്‍ 28 വരെയാകും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതുക്കിയ സമയക്രമം പ്രാബല്ല്യത്തിലുണ്ടാവുക.

Similar Posts