< Back
Kerala
പേരണ്ടൂൂര്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി  മാസ്റ്റര്‍ പ്ലാന്‍പേരണ്ടൂൂര്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റര്‍ പ്ലാന്‍
Kerala

പേരണ്ടൂൂര്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റര്‍ പ്ലാന്‍

admin
|
8 April 2018 7:05 PM IST

10 ദിവസത്തിനകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ

കൊച്ചി പേരണ്ടൂൂര്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി കൊച്ചി കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. 10 ദിവസത്തിനകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി മേയര്‍ സൌമിനി ജയിന്‍ പറഞ്ഞു. കനാല്‍ തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

ചരക്ക് കടത്തിനും മറ്റ് വ്യവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പേരണ്ടൂര്‍ കനാല്‍ ഇപ്പോള്‍ നിര്‍ജീവമായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കനാലിന്റെ പുനരുദ്ധാരണത്തിനായി കൊച്ചി കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. 10 ദിവസത്തിനകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. എറണാകുളം ജില്ലയിലെ വെള്ളക്കെട്ട് കനാലിന്റെ പുനരുദ്ധാരണം വഴി ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

കനാലിന്റെ 4 കി. മീറ്റര്‍ സര്‍വേ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. എസ്‌സിഎംഎസ് കോളജിലെ 80 വിദ്യാര്‍ഥികളാണ് സര്‍വേ നടത്തുന്നത്. പ്രതികൂല കാലാവസ്ഥ സര്‍വേയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. കായല്‍ തീരത്തെ കയ്യേറ്റങ്ങളെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

Similar Posts