< Back
Kerala
സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍
Kerala

സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍

admin
|
9 April 2018 9:56 AM IST

പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് പിടിയിലായത്.സെക്സ് റാക്കറ്റിലെ കണ്ണിയാണ് ഇയാള്‍.

സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച സഹോദരന്‍ വളാഞ്ചേരി പൊലീസിന്റെ പിടിയില്‍. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് പിടിയിലായത്.സെക്സ് റാക്കറ്റിലെ കണ്ണിയാണ് ഇയാള്‍.

പ്രതിയായ മുഹമ്മദ് സിയാഖിന്റ രണ്ടാനമ്മയുടെ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് വിദേശത്തേക്ക് കൂട്ടികൊണ്ടുപോയാണ് പീഡപ്പിച്ചത്.സെക്സ് റാക്കറ്റിനായി പെണ്‍കുട്ടിയെ ഇയാള്‍ കടത്തികൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് ബന്ധിയാക്കി വെച്ചു.തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നവര്‍ വിവരമറിഞ്ഞാണ് നാട്ടിലേക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത് . കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ പ്രതി സിയാഖിനെ വളാഞ്ചേരി പൊലീസ് പിടികൂടിയത്.

Similar Posts