ഗൂഢാലോചന അന്വേഷിക്കണം; ദിലീപിനെയും ആന്റോ ജോസഫിനെയും വെറുതെ വലിച്ചിഴക്കുന്നു: ലാല്‍ഗൂഢാലോചന അന്വേഷിക്കണം; ദിലീപിനെയും ആന്റോ ജോസഫിനെയും വെറുതെ വലിച്ചിഴക്കുന്നു: ലാല്‍
|കള്ളക്കഥ മെനയുന്നവര്‍ എത്ര ജീവിതങ്ങളാണ് തകര്‍ക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ലാല്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംവിധായകനും നടനുമായ ലാല്‍. ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. സംഭവത്തില്‍ ദിലീപിനെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലാല്‍ ആരോപിച്ചു. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയെ പരിചയമില്ലെന്നും ലാല്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട ശേഷം നടി രക്ഷപ്പെടാനായി ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്തണമെന്ന് ലാല്‍ പറഞ്ഞു. രമ്യ നമ്പീശന്റെ വീട്ടിലേക്ക് പോകാനാണ് നടി വാഹനം ആവശ്യപ്പെട്ടത്. പള്‍സര്‍ സുനിയെ പരിചയമില്ല. സെറ്റില്‍ ഊര്‍ജ്ജസ്വലനായ ഡ്രൈവറായാണ് പള്‍സര്‍ സുനി അറിയപ്പെട്ടിരുന്നത്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നു. നടിയെയും കൊണ്ട് വന്ന മാര്‍ട്ടിനെ സംശയം തോന്നിയതുകൊണ്ട് പിടികൂടുകയായിരുന്നുവെന്നും ലാല്‍ പറഞ്ഞു.
തന്നെ സഹായിക്കാനെത്തിയ ആന്റോ ജോസഫിനെയും ബലിയാടാക്കുകയാണെന്ന് ലാല്‍ പറഞ്ഞു. പലരും അനാവശ്യമായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ലാലിനെ ചോദ്യം ചെയ്താല്‍ എല്ലാം തെളിയുമെന്ന് പറയുന്നതും ദുരുദ്ദേശപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂജനറേഷന്‍ സിനിമാ സെറ്റുകളില്‍ ലഹരിയുടെ വിതരണം നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നവര്‍ അസൂയക്കാരാണെന്നും ലാല്‍ അഭിപ്രായപ്പെട്ടു.