< Back
Kerala
സൂപ്പര്‍താരങ്ങളെ എതിര്‍ത്താല്‍ ആ നടിയുടെ കാലം കഴിഞ്ഞുവെന്ന് ഷീലKerala
സൂപ്പര്‍താരങ്ങളെ എതിര്‍ത്താല്‍ ആ നടിയുടെ കാലം കഴിഞ്ഞുവെന്ന് ഷീല
|9 April 2018 5:24 PM IST
ദിലീപാണ് ഇത്തരമൊരു സംഭവത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല
ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതികരണവുമായി നടി ഷീല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. ദിലീപാണ് ഇത്തരമൊരു സംഭവത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇത് സത്യമാണോ എന്നും അറിയില്ല. അങ്ങിനെയല്ലാതെ പൊലീസ് അറസ്റ്റ് ചെയ്യില്ലല്ലോ. ദിലീപിന് മകളുണ്ട്, ഭാര്യയുണ്ട്..എന്തുകൊണ്ട് ഇതൊന്നു ഓര്‍ത്തില്ല. ആക്രമിക്കപ്പെട്ട നടിയ്ക്കുണ്ടായ അനുഭവം ഒരു പെണ്ണിനും ഉണ്ടാകരുത്. ആരും സൂപ്പര്‍താരങ്ങളെ എതിര്‍ത്ത് ഒന്നും പറയില്ല. അങ്ങിനെ പറഞ്ഞാല്‍ ആ നടിയുടെ കാലം കഴിഞ്ഞു. പിന്നെ ചാന്‍സുണ്ടാകില്ല, പടമുണ്ടാകില്ല...ഷീല മീഡിയവണിനോട് പറഞ്ഞു.