< Back
Kerala
വടക്കാഞ്ചേരിയില്‍ അനിശ്ചിതത്വംKerala
വടക്കാഞ്ചേരിയില്‍ അനിശ്ചിതത്വം
|9 April 2018 8:20 AM IST
കേടായ മെഷീനിലുള്ള 960 വോട്ടുകള്‍ നിര്‍ണായകമാണെന്നതിനാല്‍ ഫലപ്രഖ്യാപനം വൈകും. ബൂത്ത് നമ്പര്‍ 91ല്‍ റീപോളിങ്

വടക്കാഞ്ചേരിയിലെ ഫലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഐക്യമുന്നണിയുടെ അനില്‍ അക്കര മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കിയ ഇവിടെ സങ്കേതിക കാരണങ്ങളാല്‍ ഒരു മെഷിന്‍ തുറക്കാനായില്ല. കേടായ മെഷീനിലുള്ള 960 വോട്ടുകള്‍ നിര്‍ണായകമാണെന്നതിനാല്‍ ഫലപ്രഖ്യാപനം വൈകും. ബൂത്ത് നമ്പര്‍ 91ല്‍ റീപോളിങ് വേണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. ഇവിടെ പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണുകയാണ്. ഇതിനിടെ യന്ത്രത്തകരാര് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടറും റിട്ടേണിങ് ഓഫീസറും സംയുക്തമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശമനുസരിച്ചാകും തുടര്‍ നടപടികള്‍.