< Back
Kerala
എറണാകുളത്ത് മകനെ പിതാവ് തലക്കടിച്ചു കൊന്നു കുഴിച്ചിട്ടുഎറണാകുളത്ത് മകനെ പിതാവ് തലക്കടിച്ചു കൊന്നു കുഴിച്ചിട്ടു
Kerala

എറണാകുളത്ത് മകനെ പിതാവ് തലക്കടിച്ചു കൊന്നു കുഴിച്ചിട്ടു

Alwyn K Jose
|
11 April 2018 12:11 AM IST

എറണാകുളം കോടനാട് മകനെ പിതാവ് തലക്കടിച്ചു കൊന്നു കുഴിച്ചിട്ടു. ഏഴ് വയസുകാരന്‍ വസുദേവിനെയാണ് അച്ഛന്‍ കൊലപ്പെടുത്തിയത്.

എറണാകുളം കോടനാട് ‍7 വയസ്സുകാരനെ പിതാവ് തലയ്ക്കടിച്ച് കൊന്ന് കുഴിച്ചിട്ടു. കോടനാട് സ്വദേശിയായ ബാബുവാണ് മകനായ വസുദേവിനെ കൊന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബാബു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തു.

നാല് ദിവസം മുന്‍പ് വസുദേവിനേയും കൂട്ടി പിതാവ് ബാബു വീട്ടില്‍ നിന്നും ഇറങ്ങി പോയിരുന്നു. തിരിച്ച് വരാതായതോടെ ബാബുവിന്‍റെ ഭാര്യ രാജി പോലീസില്‍ പരാതിയും നല്‍കി. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെ ബാബു പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം ഇയാള്‍ പുറത്ത് പറഞ്ഞത്. മകന്‍ വസുദേവിനെ തലയ്ക്കടിച്ച് കൊന്നുവെന്നും മീന്‍പാറയ്ക്ക് സമീപം ചൂരമുടിയിലെ കാട്ടില്‍ കുഴിച്ചിട്ടിരിക്കുയാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചില്‍ വസുദേവിന്‍റെ മൃതദേഹം കണ്ടെടുത്തു. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് വ്യക്തമായ ഒരു മറുപടി ബാബു പോലീസിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയേക്കും. ബാബുവിന് മാനസിരോഗമുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വസുദേവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts