< Back
Kerala
ഗെയില്‍ സമരക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കാനംKerala
ഗെയില്‍ സമരക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കാനം
|11 April 2018 4:00 AM IST
തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍...
ഗെയില്‍ വിരുദ്ധ സമരം നടത്തുന്നവര്‍ക്കെതിരെ തീവ്രവാദം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രശ്നം സമവായത്തിലൂടെപരിഹരിക്കണം. തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും കാനം പറഞ്ഞു.