Kerala
സമൂഹവിവാഹം നടത്തി കാറ്ററിംഗ് അസോസിയേഷന്‍സമൂഹവിവാഹം നടത്തി കാറ്ററിംഗ് അസോസിയേഷന്‍
Kerala

സമൂഹവിവാഹം നടത്തി കാറ്ററിംഗ് അസോസിയേഷന്‍

Khasida
|
12 April 2018 12:22 AM IST

നിര്‍ധനരായ മൂന്ന് യുവതികളുടെ വിവാഹമാണ് ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയത്. 

കാറ്ററിങ്ങുകാര്‍‌ ഇന്ന് കല്യാണങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അവര്‍ക്ക് ഇന്ന് സംഘടനയുമുണ്ട്. സമൂഹവിവാഹം നടത്തിയാണ് കാറ്ററേഴ്സ് അസോസിയേഷന്റെ പാലക്കാട് ജില്ലാ ഘടകം സാമൂഹ്യ സേവനരംഗത്തേക്കിറങ്ങിയത്.

നിര്‍ധനരായ മൂന്ന് യുവതികളുടെ വിവാഹമാണ് ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയത്. സംഘടനയുടെ കുടുംബ സംഗമത്തോടനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍. യുവതികള്‍ക്ക് അഞ്ചുപവന്‍ സ്വര്‍ണവും വസ്ത്രങ്ങളും നല്‍കി.

മതപരമായ ആചാരങ്ങളോടെ തന്നെയായിരുന്നു ഓരോ വിവാഹവും. സാക്ഷികളാവാന്‍ ബന്ധുക്കളുള്‍പ്പടെ നൂറുകണക്കിനാളുകളെത്തി. പി കെ ശശി എംഎല്‍എ ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar Posts