< Back
Kerala
വെടിക്കെട്ടപകടം: മന്ത്രിസഭ ഉപസമിതി പ്രദേശം സന്ദര്‍ശിക്കുംവെടിക്കെട്ടപകടം: മന്ത്രിസഭ ഉപസമിതി പ്രദേശം സന്ദര്‍ശിക്കും
Kerala

വെടിക്കെട്ടപകടം: മന്ത്രിസഭ ഉപസമിതി പ്രദേശം സന്ദര്‍ശിക്കും

admin
|
12 April 2018 5:39 AM IST

ഏത് അന്വേഷണത്തിനും തയാറാണെന്ന് ഹൈകോടതി അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പരവൂര്‍ ദുരന്തത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് ഹൈകോടതി അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ നാശനഷ്ടവും മറ്റു വിലയിരുത്താന്‍ മന്ത്രിസഭാ ഉപസമിതി പ്രദേശം സന്ദര്‍ശിക്കാനും തീരുമാനം. സംഭവത്തെ രാഷ്ട്രീയവത്കരിച്ച പ്രതിപക്ഷ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരവൂര്‍ ദുരന്തമായിരുന്നു ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രധാനമായും പരിഗണിച്ചത്. അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാനും മന്ത്രിസഭാ ഉപസമിതി സമീപപ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് ഏതന്വേഷണത്തിനും തയാറാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈകോടതിയെ ഇക്കാര്യം അറിയിക്കാനും തീരുമാനിച്ചു

ദുരന്തത്തില്‍ അനാഥരായ കൃഷ്ണ, കിഷോര്‍ എന്നീ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സ്നേഹ പൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കും. വീടും നിര്‍മാണം പൂര്‍ത്തികരിക്കും. ബാങ്കുവായ്പ സര്‍ക്കാര്‍ തന്നെ തിരിച്ചടക്കാനും മന്ത്രിസഭ തീരുമാനിച്ചു.
തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പുള്‍പ്പെടെയുള്ള കാര്യത്തില്‍ നാളത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ നിലപാട് ദൌര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts