< Back
Kerala
തെരുവ് നായ ശല്യം രൂക്ഷം; രാത്രിയും നായ് പിടുത്തം തുടരുന്നുതെരുവ് നായ ശല്യം രൂക്ഷം; രാത്രിയും നായ് പിടുത്തം തുടരുന്നു
Kerala

തെരുവ് നായ ശല്യം രൂക്ഷം; രാത്രിയും നായ് പിടുത്തം തുടരുന്നു

Khasida
|
13 April 2018 10:20 AM IST

വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കും

തെരുവ് നായ ശല്യം രൂക്ഷമായ തിരുവനന്തപുരത്ത് രാത്രിയും വന്ധ്യംകരണത്തിനായി നായ്കളെ പിടിയ്ക്കാന്‍ തുടങ്ങി. സെക്രട്ടേറിയേറ്റ്, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോര്‍പ്പറേഷന്‍ രാത്രി നായ്ക്കളെ പിടിയ്ക്കുന്നത്.

ഓരോ ദിവസം ചെല്ലുംതോറും തെരുവ് നായ് ശല്യം തിരുവനന്തപുരത്ത് രൂക്ഷമാവുകയാണ്. ഇന്നലെയും നായ്ക്കള്‍ കടിച്ചതായുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വന്ധ്യംകരണത്തിനായി രാത്രിയും നായ്ക്കളെ പിടിയ്ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന്റെ പരിസരത്ത് നിന്ന് നായ്ക്കളെ പിടിച്ചു. ഒരാഴ്ചക്കകം നഗരത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലെ നായക്കളേയും രാത്രിയിറങ്ങി പിടിയ്ക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

ഒരു മാസത്തിനകം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷന്‍ തുടങ്ങിയിട്ടുണ്ട്.

Related Tags :
Similar Posts