< Back
Kerala
Kerala
മോഹനന്‍ വധം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
|13 April 2018 7:17 AM IST
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
പാതിരിയാട് സ്വദേശികളായ രാഹുല്‍, രൂപേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും ചോദ്യം ചെയ്ത് വരികയാണന്നും പോലീസ് പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് റെയ്ഡ് നടത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ വെട്ടേറ്റ് മരിച്ചത്.