< Back
Kerala
Kerala
ബിനാലെ കാണാന്‍ മമ്മൂട്ടിയെത്തി
|13 April 2018 9:12 PM IST
ബിനാലെയില്‍ മണിക്കൂറുകളെടുത്ത് ക്ഷമയോടെയാണ് ഓരോ ഇന്‍സ്റ്റലേഷനും മലയാളത്തിന്‍റെ സൂപ്പര്‍ താരം കണ്ടത്
പോസ്റ്റ് മോഡേണ്‍ കലകളോടൊപ്പം മോഡേണ്‍ കലകളും കൂടി ബിനാലെയില്‍ ഉള്‍പ്പെടുത്തണമെന്ന് സിനിമാ നടന്‍ മമ്മൂട്ടി. ബിനാലെയില്‍ മണിക്കൂറുകളെടുത്ത് ക്ഷമയോടെയാണ് ഓരോ ഇന്‍സ്റ്റലേഷനും മലയാളത്തിന്‍റെ സൂപ്പര്‍ താരം കണ്ടത്. കഴിഞ്ഞ കാലത്തെ കലകള്‍ കൂടി ബിനാലെയുടെ ഭാഗമാക്കണമെന്ന് സന്ദര്‍ശനത്തിന് ശേഷം താരം പ്രതികരിച്ചു.
പ്രകൃതിയോടിണങ്ങുന്ന തരത്തിലുള്ള സൃഷ്ടികളാണ് ബിനാലെയിലുള്ളത്. ബിനാലെ ഒരു സ്ഥിരം വേദിയാക്കാനുള്ള ശ്രമങ്ങള്‍ സന്തോഷമുണ്ടാക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.