< Back
Kerala
ജനവാസ മേഖലയില്‍ എല്‍പിജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തംജനവാസ മേഖലയില്‍ എല്‍പിജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തം
Kerala

ജനവാസ മേഖലയില്‍ എല്‍പിജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തം

Sithara
|
13 April 2018 7:18 AM IST

എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്

ജനവാസ മേഖലയില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി പുതുവൈപ്പിലെ പദ്ധതി പ്രദേശത്തേക്കുള്ള പോര്‍ട്ട് ട്രസ്റ്റ് പാലം സമരക്കാര്‍ ഉപരോധിച്ചു. എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

വൈപ്പിനിലെ പുതുവൈപ്പില്‍ ജനവാസ മേഖലയില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 54 ദിവസം പിന്നിട്ടു. എന്നാല്‍ പ്രശ്നത്തില്‍ ഇപെടാന്‍ സര്‍ക്കാരോ പോര്‍ട്ട് ട്രസ്റ്റ് അധികാരികളോ ഐഒസി അധികാരികളോ ഇതുവരെയും തയാറാ‌കാത്തതില്‍ പ്രതിഷേധിച്ചാണ് പദ്ധതി പ്രദേശത്തേക്കുള്ള പോര്‍ട്ട് ട്രസ്റ്റ് പാലം സമര സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.

എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി സംഘടിപ്പിച്ച ഉപരോധ സമരം എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ പ‍ഞ്ചായത്തിലും പുതുവൈപ്പ് തീരത്തും താമസിക്കുന്ന 65,000 ത്തിലധികം പേരുടെ ജീവനും സ്വൈരജീവിതത്തിനും ഭീഷണിയാണ് ഐഒസിയുടെ എല്‍പിജി സംഭരണശാലയെന്ന് സമരസമിതി ആരോപിക്കുന്നു. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അന്തരീക്ഷ മലിനീകരണമുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.

Related Tags :
Similar Posts