< Back
Kerala
സര്‍ക്കാര്‍ വക പെട്രോള്‍ പമ്പുകളും തുറന്നില്ലസര്‍ക്കാര്‍ വക പെട്രോള്‍ പമ്പുകളും തുറന്നില്ല
Kerala

സര്‍ക്കാര്‍ വക പെട്രോള്‍ പമ്പുകളും തുറന്നില്ല

Sithara
|
14 April 2018 8:46 PM IST

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍ക്കാര്‍ വക പെട്രോള്‍ പമ്പുകളും അടച്ചിട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍ക്കാര്‍ വക പെട്രോള്‍ പമ്പുകളും അടച്ചിട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. പൊലീസ് ഇടപെട്ടെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിച്ചില്ല.

തിരുവനന്തപുരം നഗരത്തില്‍ മാത്രം സപ്ലൈകോ നടത്തുന്ന മൂന്ന് പെട്രോള്‍ പമ്പുകളുണ്ട്. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളിലും പണിമുടക്ക് ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കാറുള്ള ഇവ ഇന്ന് പക്ഷെ അടഞ്ഞുകിടന്നു. ജീവനക്കാരെത്തിയില്ലെന്നാണ് ന്യായം. തുറന്നിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലെത്തിയവര്‍ പമ്പുകാരോട് കയര്‍ത്തു.

ശബരിമലക്ക് പോകാന്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ സപ്ലൈകെ പമ്പ് തേടിപ്പിടിച്ചെത്തിയെങ്കിലും നിരാശരായി. പൊലീസെത്തിയാണ് യാത്രക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാരെ എത്തിച്ച് തുറന്നുപ്രവര്‍ത്തിച്ചാല്‍ പമ്പിന് സംരക്ഷണം നല്‍കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Related Tags :
Similar Posts